കോടതി ജീവനക്കാർക്ക് വൃക്ഷത്തൈ വിതരണം

കോഴിക്കോട്​: ജില്ല നിയമ സേവന അതോറിറ്റിയുടെയും കോർട്ട്മെൻസ് കാലിക്കറ്റിന്‍റെയും പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ ജില്ല ജഡ്ജിയും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനുമായ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോടതി ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും എം.എ.സി.ടി ജഡ്ജിയുമായ കെ.ഇ. സാലിഹ് അധ്യക്ഷത വഹിച്ചു. കോർട്ട് മെൻസ് സെക്രട്ടറി കെ. മനോജ് സംസാരിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജി) എം.പി. ഷൈജൽ സ്വാഗതവും പി. ഷൈമി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.