തോട്ടട: കവിയും എഴുത്തുകാരനും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ സാന്നിധ്യവുമായ ചാല പന്ത്രണ്ടുകണ്ടി 'ചൈതന്യ'യിലെ (67) നിര്യാതനായി. മാങ്ങാട്ടുപറമ്പ് കെല്‍ട്രോണിലെ റിട്ട. മാസ്റ്റര്‍ ടെക്‌നീഷ്യനാണ്. ആന്തൂര്‍ ധര്‍മശാല സ്വദേശിയാണ്. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിലങ്ക സാംസ്‌കാരിക വേദി, ഉത്തര കേരള, മാകന്ദം, ചെറുശ്ശേരി സാഹിത്യ വേദികള്‍ തുടങ്ങി ഒട്ടേറെ സംഘടനകളുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ചു. തുളുനാട്, മാകന്ദം, ഫിലിം ലാന്‍ഡ് മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. 'പൈതൃക കലകള്‍', 'അറിവിൻെറ ലോകം', 'സാഹിത്യ നായകന്മാര്‍' എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. ധര്‍മശാലയിലെ പരേതരായ മുണ്ട കുമാരൻെറയും കുന്നുമ്പ്രോന്‍ പാറുവിൻെറയും മകനാണ്. ഭാര്യ: പി. പങ്കജവല്ലി (പ്രസിഡൻറ് തോട്ടട വനിത സഹകരണ സംഘം). മക്കള്‍: ശരത്ചന്ദ്രന്‍ (ഫെഡറല്‍ ബാങ്ക്, കണ്ണൂര്‍), ഹേമന്ത് ചന്ദ്രന്‍ (ടെറിറ്ററി മാനേജര്‍ സ്വെയര്‍ ഫര്‍മ). മരുമക്കള്‍: അനുജ (എന്‍ജിനീയര്‍, ഫുഡ് കോർപറേഷന്‍ ഓഫ് ഇന്ത്യ, കോഴിക്കോട്), സിതാര. സഹോദരങ്ങള്‍: യശോദ, മാധവി, ലീല, ശാന്ത, എം. ശശീന്ദ്രന്‍ (കേരള ബാങ്ക് കമീഷന്‍ ഏജൻറ്, ധര്‍മശാല), എം. സജീവന്‍. സഞ്ചയനം തിങ്കളാഴ്ച. പടം....CHANDRANN MUNDAKKAD (67) THOTTADA OBIT (പടം obitൽ അയക്കും).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.