രണ്ടു ലക്ഷത്തിലധികം പൊതിച്ചോറുകൾ നൽകി 'ഹൃദയപൂർവം'

കോഴിക്കോട്: മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ 'ഹൃദയപൂർവം' പദ്ധതി 100 ദിവസം പിന്നിട്ടു. ഇതുവരെ 2,16,000 പൊതിച്ചോറുകൾ വിതരണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. 100ാം ദിവസത്തി​‍ൻെറ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ശുദ്ധജലം ലഭ്യമാക്കുന്നതിന് ശുചീകരണ ഉപകരണം സ്ഥാപിച്ചു. നൂറാം ദിന ഭക്ഷണവിതരണം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.