ദമ്പതികളെ ബന്ദിയാക്കി കവർച്ച: പ്രതിയെ​ ഉടൻ പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങും

കോഴിക്കോട്​: നഗരത്തിൽ ദമ്പതികളെ ബന്ദിയാക്കി മുളകുപൊടിയെറിഞ്ഞ്​ വീട്ടിൽ കവർച്ച നടത്തിയ കേസിൽ റിമാൻഡിലായ പ്രതിയെ പൊലീസ്​ ഉടൻ കസ്​റ്റഡിയിൽ വാങ്ങും. ഒളവണ്ണ കമ്പിളിപ്പറമ്പ്​ സ്വദേശി സൽമാൻ ഫാരിസിനെയാണ്​ (24) കസ്​റ്റഡിയിൽ വാങ്ങുക. പ്രതിയെ കവർച്ച നടന്ന വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്​. എന്നാൽ, കവർന്ന ഒരുപവ​ൻെറ കൈചെയിൻ​ ഇതുവരെ കണ്ടെത്താനായിട്ടില്ല. ​പ്രതിയെ കസ്​റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുന്നതോ​െട തൊണ്ടിമുതൽ കണ്ടെത്താനാവുമെന്നാണ്​ പ്രതീക്ഷ. ഇയാളെ കവർച്ച നടന്ന വീട്ടിൽ ​െതളിവെടുപ്പിന്​ ​െകാണ്ടുപോകുമെന്നും എസ്​.ഐ സി. ഷൈജു പറഞ്ഞു. ഒക്​ടോബർ 10ന്​ പുലർച്ചയോടെയാണ്​ ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമി‍ൻെറ വീട്ടിൽ​ കവർച്ച നടത്തിയത്​. മരത്തി​ൻെറ ജനൽ അഴികൾ മുറിച്ചുമാറ്റി ഉള്ളിൽ കടന്ന മോഷ്​ടാവ്​ സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറി ഷാൾ ഉപയോഗിച്ച് തുറക്കാനാവാത്ത വിധം പുറത്തുനിന്ന്​ കെട്ടിയശേഷം മകൾ ആയിഷയുടെ മുറിയിലെത്തി മുളകുപൊടിയെറിഞ്ഞ്​ കൈചെയിൻ​ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിലാണ്​ പ്രതിയെ തിരിച്ചറിഞ്ഞത്​. ഇതേദിവസം തന്നെ വലിയങ്ങാടിയി​െല സി.വി.ആർ ഓയിൽ ഇൻഡസ്​ട്രീസി​ൻെറ ഓടുപൊളിച്ച്​ ഉള്ളിൽ കടന്ന്​ സി.സി.ടി.വി കാമറ തകർത്ത മോഷ്​ടാവ്​ 700 രൂപയും ഇരുപതോളം വെളിച്ചെണ്ണ ബോട്ടിലും കവർന്നിരുന്നു. സമീപത്തെ ഇ.കെ. മൊയ്​തീൻ​ േകായ ആൻഡ്​ സൺസ്​ എന്ന അരിക്കടയിൽ കയറുകയും ചെയ്​തു​. ഈ കവർച്ചക്കുപിന്നിലും സൽമാൻ ഫാരിസാണെന്ന്​ സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം അന്വേഷിച്ചുവരുകയാ​െണന്നാണ്​ പൊലീസ്​ പറയുന്നത്​. മോഷ്​ടാവ്​ തകർത്ത സി.സി.ടി.വി കാമറയു​െട ഡി.വി.ആർ പരിശോധിച്ചപ്പോൾ​ ​ലഭിച്ച പ്രതിയുടെ വ്യക്​തതയില്ലാത്ത ചിത്രമടക്കം പൊലീസ്​ വീണ്ടും പരിശോധിച്ചുവരുകയാണ്​. കസബ, പന്നിയങ്കര, മെഡിക്കൽ കോളജ്​ എന്നീ സ്​റ്റേഷൻ പരിധികളിലെ നിരവധി കവർച്ചക്കേസുകളിൽ ഇയാൾ പ്രതിയാ​െണന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.