Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTദമ്പതികളെ ബന്ദിയാക്കി കവർച്ച: പ്രതിയെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ ദമ്പതികളെ ബന്ദിയാക്കി മുളകുപൊടിയെറിഞ്ഞ് വീട്ടിൽ കവർച്ച നടത്തിയ കേസിൽ റിമാൻഡിലായ പ്രതിയെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സൽമാൻ ഫാരിസിനെയാണ് (24) കസ്റ്റഡിയിൽ വാങ്ങുക. പ്രതിയെ കവർച്ച നടന്ന വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, കവർന്ന ഒരുപവൻെറ കൈചെയിൻ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുന്നതോെട തൊണ്ടിമുതൽ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇയാളെ കവർച്ച നടന്ന വീട്ടിൽ െതളിവെടുപ്പിന് െകാണ്ടുപോകുമെന്നും എസ്.ഐ സി. ഷൈജു പറഞ്ഞു. ഒക്ടോബർ 10ന് പുലർച്ചയോടെയാണ് ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിൻെറ വീട്ടിൽ കവർച്ച നടത്തിയത്. മരത്തിൻെറ ജനൽ അഴികൾ മുറിച്ചുമാറ്റി ഉള്ളിൽ കടന്ന മോഷ്ടാവ് സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറി ഷാൾ ഉപയോഗിച്ച് തുറക്കാനാവാത്ത വിധം പുറത്തുനിന്ന് കെട്ടിയശേഷം മകൾ ആയിഷയുടെ മുറിയിലെത്തി മുളകുപൊടിയെറിഞ്ഞ് കൈചെയിൻ കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതേദിവസം തന്നെ വലിയങ്ങാടിയിെല സി.വി.ആർ ഓയിൽ ഇൻഡസ്ട്രീസിൻെറ ഓടുപൊളിച്ച് ഉള്ളിൽ കടന്ന് സി.സി.ടി.വി കാമറ തകർത്ത മോഷ്ടാവ് 700 രൂപയും ഇരുപതോളം വെളിച്ചെണ്ണ ബോട്ടിലും കവർന്നിരുന്നു. സമീപത്തെ ഇ.കെ. മൊയ്തീൻ േകായ ആൻഡ് സൺസ് എന്ന അരിക്കടയിൽ കയറുകയും ചെയ്തു. ഈ കവർച്ചക്കുപിന്നിലും സൽമാൻ ഫാരിസാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം അന്വേഷിച്ചുവരുകയാെണന്നാണ് പൊലീസ് പറയുന്നത്. മോഷ്ടാവ് തകർത്ത സി.സി.ടി.വി കാമറയുെട ഡി.വി.ആർ പരിശോധിച്ചപ്പോൾ ലഭിച്ച പ്രതിയുടെ വ്യക്തതയില്ലാത്ത ചിത്രമടക്കം പൊലീസ് വീണ്ടും പരിശോധിച്ചുവരുകയാണ്. കസബ, പന്നിയങ്കര, മെഡിക്കൽ കോളജ് എന്നീ സ്റ്റേഷൻ പരിധികളിലെ നിരവധി കവർച്ചക്കേസുകളിൽ ഇയാൾ പ്രതിയാെണന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story