വേഗനിയന്ത്രണങ്ങൾ നീക്കംചെയ്​ത പൂളാടിക്കുന്ന്​-മലാപ്പറമ്പ്​ ബൈപാസ്​ അപകടപാതയാകുന്നു

മൊകവൂർ: വേഗനിയന്ത്രണങ്ങൾ നീക്കംചെയ്​ത പൂളാടിക്കുന്ന്​- മലാപ്പറമ്പ്​ ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്നു. തിങ്കളാഴ്​ച പുലർച്ച ഒന്നരയോടെ കാമ്പുറത്ത് കാവിന്​ സമീപമുണ്ടായ അപകടത്തിൽ മൂന്നു പേർക്കാണ്​ പരിക്കേറ്റത്​. അപകടത്തിൽ മരം കയറ്റി വരുകയായിരുന്ന ലോറിയും ബൈക്കും പൂർണമായി തകർന്നു. പരിക്കേറ്റ മൂന്നുപേരും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്​. അമിതവേഗതയിലായിരുന്ന ലോറി വശം മാറി കാറിലും തുടർന്ന്​ പിന്നിലായിവന്ന ബൈക്കിലും ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു. പതിനഞ്ചടി താഴ്​ചയിലേക്കാണ്​ വാഹനങ്ങൾ മറിഞ്ഞുവീണത്​. ലോറിയുടെ മുൻഭാഗം ചളിയിൽ കുത്തുകയും മരത്തി​‍ൻെറ ഭാരം കാരണം ലോറി തകരുകയുമായിരുന്നു. ലോറിക്കുള്ളിൽപെട്ട ഡ്രൈവർ കർണാടക സ്വദേശി മുഹമ്മദ്‌ സാദിഖിനെ (43) മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെട്ടിപ്പൊളിച്ചാണ്​ പുറത്തെടുത്തത്​. വെള്ളിമാട്​കുന്ന്​ ഫയർ സ്​റ്റേഷൻ ഓഫിസർ ബാബുരാജി​‍ൻെറ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തിലെത്തി. മരത്തടികൾക്കുള്ളിൽ ലോറി അമർന്നുപോയതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഇതേത്തുടർന്ന്​ ഡോക്ടർ ഉൾപ്പെടെയുള്ള മൊബൈൽ ഐ.സി.യു സംഘമെത്തിയിരുന്നു. മണ്ണുമാന്തിയും രണ്ടു ​െക്രയിനും ഉപയോഗിച്ചാണ്​ മരങ്ങൾ നീക്കംചെയ്​തത്​. വെള്ളിമാടുകുന്ന്​ ഫയർഫോഴ്​സിലെ ജീവനക്കാരായ ഗ്രേഡ് അസി.​ സ്​റ്റേഷൻ ഓഫിസർ അനിൽകുമാർ, റെന്തിദേവൻ, സരീഷ്, സിനീഷ്, ജിതിൻ, അഭിഷേക്, ഷാജി പുൽപറമ്പിൽ ഉൾപ്പെടെയുള്ള ജീവനക്കാരും ബീച്ച് ഫയർഫോഴ്​സിലെ ഗ്രേഡ് അസി. സ്​റ്റേഷൻ ഓഫിസർ ബിജുപ്രസാദി​‍ൻെറ നേതൃത്വത്തിലുള്ള സേനാംഗങ്ങളും എലത്തൂർ പൊലീസ്​ ഇൻസ്​പെക്​ടർ എ. സായൂജ്​കുമാർ, എസ്​.ഐ കെ.ആർ. രാജേഷ്​ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്​. f/mon/cltphotos/lorryപൂളാടിക്കുന്ന്​-മലാപ്പറമ്പ്​ ദേശീയപാതയിൽ അപകടത്തിൽപെട്ട്​ തകർന്ന ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.