Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTവേഗനിയന്ത്രണങ്ങൾ നീക്കംചെയ്ത പൂളാടിക്കുന്ന്-മലാപ്പറമ്പ് ബൈപാസ് അപകടപാതയാകുന്നു
text_fieldsbookmark_border
മൊകവൂർ: വേഗനിയന്ത്രണങ്ങൾ നീക്കംചെയ്ത പൂളാടിക്കുന്ന്- മലാപ്പറമ്പ് ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്നു. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ കാമ്പുറത്ത് കാവിന് സമീപമുണ്ടായ അപകടത്തിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ മരം കയറ്റി വരുകയായിരുന്ന ലോറിയും ബൈക്കും പൂർണമായി തകർന്നു. പരിക്കേറ്റ മൂന്നുപേരും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. അമിതവേഗതയിലായിരുന്ന ലോറി വശം മാറി കാറിലും തുടർന്ന് പിന്നിലായിവന്ന ബൈക്കിലും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പതിനഞ്ചടി താഴ്ചയിലേക്കാണ് വാഹനങ്ങൾ മറിഞ്ഞുവീണത്. ലോറിയുടെ മുൻഭാഗം ചളിയിൽ കുത്തുകയും മരത്തിൻെറ ഭാരം കാരണം ലോറി തകരുകയുമായിരുന്നു. ലോറിക്കുള്ളിൽപെട്ട ഡ്രൈവർ കർണാടക സ്വദേശി മുഹമ്മദ് സാദിഖിനെ (43) മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷൻ ഓഫിസർ ബാബുരാജിൻെറ നേതൃത്വത്തിൽ സേന സംഭവസ്ഥലത്തിലെത്തി. മരത്തടികൾക്കുള്ളിൽ ലോറി അമർന്നുപോയതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഇതേത്തുടർന്ന് ഡോക്ടർ ഉൾപ്പെടെയുള്ള മൊബൈൽ ഐ.സി.യു സംഘമെത്തിയിരുന്നു. മണ്ണുമാന്തിയും രണ്ടു െക്രയിനും ഉപയോഗിച്ചാണ് മരങ്ങൾ നീക്കംചെയ്തത്. വെള്ളിമാടുകുന്ന് ഫയർഫോഴ്സിലെ ജീവനക്കാരായ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, റെന്തിദേവൻ, സരീഷ്, സിനീഷ്, ജിതിൻ, അഭിഷേക്, ഷാജി പുൽപറമ്പിൽ ഉൾപ്പെടെയുള്ള ജീവനക്കാരും ബീച്ച് ഫയർഫോഴ്സിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ബിജുപ്രസാദിൻെറ നേതൃത്വത്തിലുള്ള സേനാംഗങ്ങളും എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ്കുമാർ, എസ്.ഐ കെ.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. f/mon/cltphotos/lorryപൂളാടിക്കുന്ന്-മലാപ്പറമ്പ് ദേശീയപാതയിൽ അപകടത്തിൽപെട്ട് തകർന്ന ലോറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story