-11 കുട്ടികൾ ആശുപത്രിയിൽ എകരൂല്‍: വിവാഹ വീട്ടില്‍നിന്ന്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചു. നരിക്കുനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട പന്നിക്കോട്ടൂര്‍ കുണ്ടായി ചങ്ങളംകണ്ടി അക്ബറിൻെറയും സനയുടെയും മകന്‍ മുഹമ്മദ് യമീനാണ് മരിച്ചത്. വ്യാഴാഴ്ച ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തച്ചംപൊയിലിലുള്ള വധുവിൻെറ വീട്ടിലേക്കുള്ള സംഘത്തില്‍ മുഹമ്മദ് യമീനും മാതാവ് സനയും സഹോദരി ഇസ ഫാത്തിമയും പോയിരുന്നു. ഇവിടെനിന്ന് ഇവര്‍ ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍നിന്ന് ഭക്ഷ്യ വിഷബാധയേറ്റതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സഹോദരി ഇസ ഫാത്തിമ (എട്ട്) അടക്കം അയല്‍വാസികളായ 11 കുട്ടികള്‍ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകീട്ട് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട മുഹമ്മദ് യമീനെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് അഖ്ബർ ഖത്തറിലാണ്. ഇദ്ദേഹം എത്തിയ ശേഷം മയ്യിത്ത് ഇയ്യാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.