Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്യാണ വീട്ടിൽ ഭക്ഷ്യ...

കല്യാണ വീട്ടിൽ ഭക്ഷ്യ വിഷബാധ:​ രണ്ടര വയസ്സുകാരന്‍ മരിച്ചു

text_fields
bookmark_border
-11 കുട്ടികൾ ആശുപത്രിയിൽ എകരൂല്‍: വിവാഹ വീട്ടില്‍നിന്ന്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചു. നരിക്കുനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട പന്നിക്കോട്ടൂര്‍ കുണ്ടായി ചങ്ങളംകണ്ടി അക്ബറി​‍ൻെറയും സനയുടെയും മകന്‍ മുഹമ്മദ് യമീനാണ്​ മരിച്ചത്. വ്യാഴാഴ്ച ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം തച്ചംപൊയിലിലുള്ള വധുവി​‍ൻെറ വീട്ടിലേക്കുള്ള സംഘത്തില്‍ മുഹമ്മദ്‌ യമീനും മാതാവ്‌ സനയും സഹോദരി ഇസ ഫാത്തിമയും പോയിരുന്നു. ഇവിടെനിന്ന്​ ഇവര്‍ ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍നിന്ന്​ ഭക്ഷ്യ വിഷബാധയേറ്റതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സഹോദരി ഇസ ഫാത്തിമ (എട്ട്) അടക്കം അയല്‍വാസികളായ 11 കുട്ടികള്‍ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്​ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകീട്ട് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട മുഹമ്മദ്‌ യമീനെ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്​ അഖ്​ബർ ഖത്തറിലാണ്​. ഇദ്ദേഹം എത്തിയ ശേഷം മയ്യിത്ത്​ ഇയ്യാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story