ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ: ജില്ലതല കാമ്പയിൻ നാളെ തുടങ്ങും വടകര: ഇസ്ലാം ആശയ സംവാദത്തിൻെറ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ ജമാ അത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന ജില്ല തല കാമ്പയിൻ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 4.30ന് വടകര കോട്ടപ്പറമ്പിൽ നടക്കും. ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മതസമൂഹങ്ങൾ തമ്മിൽ സ്നേഹവും സൗഹൃദവും സഹകരണവും അനിവാര്യമാണ്. നിർഭാഗ്യവശാൽ സാമുദായിക ധ്രുവീകരണവും മതവൈരവും സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കങ്ങളാണ് നടക്കുന്നത്. അവിശ്വാസവും അകൽച്ചയും സൃഷ്ടിക്കാൻ വ്യാജകഥകൾ പ്രചരിപ്പിക്കപ്പെടുന്നു. തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ സഹായകമാംവിധം ഇസ്ലാമിനെ വസ്തുനിഷ്ഠമായി കേരളീയ സമൂഹ സമക്ഷം അവതരിപ്പിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഈ മാസം 21ന് സംവാദ സദസ്സുകൾ നടക്കും. 'കമ്യൂണിസം വിലയിരുത്തപ്പെടുന്നു' എന്ന തലക്കെട്ടിൽ 22ന് കൊടുവള്ളിയിലും 27ന് കോഴിക്കോട് ടൗൺഹാളിൽ 'ലിബറലിസം ഇസ്ലാം സെമിനാറും, 28 ന് 'സമകാലിക കേരളം ഇസ്ലാമും മുസ്ലിംകളും' എന്ന വിഷയത്തിൽ പൂനൂരിലും, ഡിസംബർ മൂന്നിന് 'ഹദീസ് നിഷേധം' എന്ന വിഷയത്തിൽ കൊടിയത്തൂരിലും അഞ്ചിന് 'കേരള ചരിത്രത്തിലെ മുസ്ലിം സ്വാധീനങ്ങൾ' എന്നവിഷയത്തിൽ നാദാപുരത്തും സെമിനാർ നടക്കും. ഇതോടൊപ്പം പോസ്റ്റർ പ്രചാരണം ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ, ടേബിൾ ടോക്കുകൾ, പ്രഭാഷണങ്ങൾ, ഗൃഹസന്ദർശനങ്ങൾ എന്നിവയും നടക്കും. ഉദ്ഘാടന പരിപാടിയിൽ ഡോ.ആർ യൂസഫ്, പി. റുക്‌സാന, സി.ടി. സുഹൈബ്, ഇ.എം. അംജദ് അലി, സുഹാന അബ്ദുൽ ലത്തീഫ്, യു.പി. സിദ്ദീഖ് മാസ്റ്റർ, ടി.ശാക്കിർ എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡണ്ട് എം.എം. മുഹ്‌യിദ്ദീൻ, വനിത ജില്ല വൈസ് പ്രസിഡൻറ് സൈനബ അബ്ദുൾ ഗഫൂർ, സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് ജില്ല വൈസ് പ്രസിഡണ്ട് അമീൻ മുയിപ്പോത്ത്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അഡ്വ. അബ്ദുൽ വാഹിദ്, ജി.ഐ.ഒ സെക്രട്ടറിയറ്റ് അംഗം സൽവ അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.