Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇസ്​ലാം...

ഇസ്​ലാം ആശയസംവാദത്തി​െൻറ സൗഹൃദ നാളുകൾ: ജില്ലതല കാമ്പയിൻ നാളെ തുടങ്ങും

text_fields
bookmark_border
ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ: ജില്ലതല കാമ്പയിൻ നാളെ തുടങ്ങും വടകര: ഇസ്​ലാം ആശയ സംവാദത്തി​ൻെറ സൗഹൃദനാളുകൾ എന്ന തലക്കെട്ടിൽ ജമാ അത്തെ ഇസ്​ലാമി കേരള സംഘടിപ്പിക്കുന്ന ജില്ല തല കാമ്പയിൻ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 4.30ന് വടകര കോട്ടപ്പറമ്പിൽ നടക്കും. ജമാഅത്തെ ഇസ്​ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മതസമൂഹങ്ങൾ തമ്മിൽ സ്നേഹവും സൗഹൃദവും സഹകരണവും അനിവാര്യമാണ്. നിർഭാഗ്യവശാൽ സാമുദായിക ധ്രുവീകരണവും മതവൈരവും സൃഷ്​ടിക്കാനുള്ള ബോധപൂർവമായ നീക്കങ്ങളാണ് നടക്കുന്നത്. അവിശ്വാസവും അകൽച്ചയും സൃഷ്​ടിക്കാൻ വ്യാജകഥകൾ പ്രചരിപ്പിക്കപ്പെടുന്നു. തെറ്റിദ്ധാരണകൾ ദൂരീകരിക്കാൻ സഹായകമാംവിധം ഇസ്​ലാമിനെ വസ്തുനിഷ്ഠമായി കേരളീയ സമൂഹ സമക്ഷം അവതരിപ്പിക്കാനുള്ള ശ്രമത്തി​ൻെറ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഈ മാസം 21ന് സംവാദ സദസ്സുകൾ നടക്കും. 'കമ്യൂണിസം വിലയിരുത്തപ്പെടുന്നു' എന്ന തലക്കെട്ടിൽ 22ന് കൊടുവള്ളിയിലും 27ന് കോഴിക്കോട്​ ടൗൺഹാളിൽ 'ലിബറലിസം ഇസ്​ലാം സെമിനാറും, 28 ന് 'സമകാലിക കേരളം ഇസ്​ലാമും മുസ്​ലിംകളും' എന്ന വിഷയത്തിൽ പൂനൂരിലും, ഡിസംബർ മൂന്നിന് 'ഹദീസ് നിഷേധം' എന്ന വിഷയത്തിൽ കൊടിയത്തൂരിലും അഞ്ചിന് 'കേരള ചരിത്രത്തിലെ മുസ്​ലിം സ്വാധീനങ്ങൾ' എന്നവിഷയത്തിൽ നാദാപുരത്തും സെമിനാർ നടക്കും. ഇതോടൊപ്പം പോസ്​റ്റർ പ്രചാരണം ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ, ടേബിൾ ടോക്കുകൾ, പ്രഭാഷണങ്ങൾ, ഗൃഹസന്ദർശനങ്ങൾ എന്നിവയും നടക്കും. ഉദ്ഘാടന പരിപാടിയിൽ ഡോ.ആർ യൂസഫ്, പി. റുക്‌സാന, സി.ടി. സുഹൈബ്, ഇ.എം. അംജദ് അലി, സുഹാന അബ്​ദുൽ ലത്തീഫ്, യു.പി. സിദ്ദീഖ് മാസ്​റ്റർ, ടി.ശാക്കിർ എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ജമാഅത്തെ ഇസ്​ലാമി ജില്ല വൈസ് പ്രസിഡണ്ട് എം.എം. മുഹ്‌യിദ്ദീൻ, വനിത ജില്ല വൈസ് പ്രസിഡൻറ്​ സൈനബ അബ്​ദുൾ ഗഫൂർ, സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ്​ ജില്ല വൈസ് പ്രസിഡണ്ട് അമീൻ മുയിപ്പോത്ത്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ്​ അഡ്വ. അബ്​ദുൽ വാഹിദ്, ജി.ഐ.ഒ സെക്രട്ടറിയറ്റ് അംഗം സൽവ അബ്​ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story