വടകര: ജില്ല മിനി വോളിബാൾ വടകര സോണൽ ചാമ്പ്യൻഷിപ്പിൽ സാരംഗി മാക്കൂൽ ജേതാക്കളായി. ഫൈനലിൽ ബ്രദേഴ്സ് വാണിമേലിനെ പരാജയപ്പെടുത്തിയാണ് സാരംഗി ജേതാക്കളായത്. ഐ.പി.എം വോളിബാൾ അക്കാദമി മൂന്നാം സ്ഥാനവും നേടി. ഈ മൂന്ന് ടീമുകളോടൊപ്പം വടകര വോളി ലവേഴ്സ് വെൽഫെയർ സൊസൈറ്റിയും ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് അർഹതനേടി. വിജയികൾക്കുള്ള ട്രോഫി വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് ടി. പി മുസ്തഫയും റണ്ണർ അപ്പ് ട്രോഫി വോളിബാൾ അസോസിയേഷൻ ജില്ല ട്രഷറർ വി.കെ. പ്രദീപനും വിതരണം ചെയ്തു. ചാമ്പ്യൻ ഷിപ് ഉദ്ഘാടനം നഗരസഭ കൗൺസിലർ എ. പ്രേമകുമാരി നിർവഹിച്ചു. രാഘവൻ മണിക്കോത്ത് അധ്യക്ഷതവഹിച്ചു. സുഗുണേഷ് കുറ്റിയിൽ മുഖ്യാതിഥിയായിരുന്നു. പി.കെ. വിജയൻ, ഡിവൈ.എസ്.പി അബ്ദുൽ വഹാബ്, സി.ഐ എം.പി. ആസാദ്, വി.എം. ഷീജിത്ത്, സി.വി. വിജയൻ, വി.പി. ലിതേഷ്, കെ. നസീർ, എം.സി. സുരേഷ്, ഞേറലാട്ടു രവീന്ദ്രൻ, എം. മുരളീധരൻ, ബഷീർ പട്ടാര എന്നിവർ സംസാരിച്ചു. പടം:ജില്ല മിനി വോളിബാൾ ചാമ്പ്യൻ ഷിപ്പിൽ ജേതാക്കളായ സാരംഗി മാക്കൂൽ ടീം saji 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.