വെർച്വലിൽ ഹിറ്റായി കേരള പൊലീസിൻെറ 'കൊക്കൂൺ' തിരുവനന്തപുരം: കേരള പൊലീസിൻെറ നേതൃത്വത്തിൽ സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 14ാമത് എഡിഷൻ കോവിഡ് പ്രതിസന്ധി കാലത്തും സംഘടിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായി 16,000 പേർ പങ്കെടുത്ത പതിപ്പെന്ന പ്രത്യേകയും 2021 ലെ എഡിഷനുണ്ട്. കഴിഞ്ഞവർഷം നടത്തിയ കോൺഫറൻസിൽ 7100 ഡെലിഗേറ്റുകളായിരുന്നു ഓൺലൈൻ വഴി പങ്കെടുത്തത്. എന്നാൽ, ഇത്തവണ വെർച്വൽ കോൺഫറൻസ് നടത്തിയപ്പോൾ പങ്കെടുത്തവരുടെ എണ്ണം 16000 ത്തിലധികമായി. യു.എ.ഇ ഗവൺമൻെറിലെ സൈബർ സെക്യൂരിറ്റി തലവൻ ഡോ. മുഹമ്മദ് ആൽ കുവൈറ്റി, ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ആൽ ഖസ്മിയുടെ ചെയർമാൻ എച്ച്.ഇ. തോമസ് സലേഖി, െഎ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവൻ ഉൾപ്പെടെ ആറ് മുഖ്യപ്രഭാഷകരും പങ്കെടുത്തതായി എ.ഡി.ജി.പിയും കൊക്കൂൺ പതിനാലാം എഡിഷൻ വൈസ് ചെയർമാനുമായ മനോജ് എബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.