Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെർച്വലിൽ ഹിറ്റായി...

വെർച്വലിൽ ഹിറ്റായി കേരള പൊലീസി​െൻറ 'കൊക്കൂൺ'

text_fields
bookmark_border
വെർച്വലിൽ ഹിറ്റായി കേരള പൊലീസി​ൻെറ 'കൊക്കൂൺ' തിരുവനന്തപുരം: കേരള പൊലീസി​ൻെറ നേതൃത്വത്തിൽ സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 14ാമത് എഡിഷൻ കോവി‍‍ഡ് പ്രതിസന്ധി കാലത്തും സംഘടിപ്പിച്ചു. ചരിത്രത്തിൽ ആദ്യമായി 16,000 പേർ പങ്കെടുത്ത പതിപ്പെന്ന പ്രത്യേകയും 2021 ലെ എഡിഷനുണ്ട്​. കഴിഞ്ഞവർഷം നടത്തിയ കോൺഫറൻസിൽ 7100 ഡെലി​ഗേറ്റുകളായിരുന്നു ഓൺലൈൻ വഴി പങ്കെടുത്തത്. എന്നാൽ, ഇത്തവണ വെർച്വൽ കോൺഫറൻസ്​ നടത്തിയപ്പോൾ പങ്കെടുത്തവരുടെ എണ്ണം 16000 ത്തിലധികമായി. യു.എ.ഇ ​ഗവൺമൻെറിലെ സൈബർ സെക്യൂരിറ്റി തലവൻ ഡോ. മുഹമ്മദ് ആൽ കുവൈറ്റി, ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ആൽ ഖസ്മിയുടെ ചെയർമാൻ എച്ച്.ഇ. തോമസ് സലേഖി, ​െഎ.എസ്​.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവൻ ഉൾപ്പെടെ ആറ് മുഖ്യപ്രഭാഷകരും പങ്കെടുത്തതായി എ.ഡി.ജി.പിയും കൊക്കൂൺ പതിനാലാം എഡിഷൻ വൈസ് ചെയർമാനുമായ മനോജ് എബ്രഹാം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story