പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ നൽകണം

എലത്തൂർ: സർക്കാർ വാഗ്ദാനം ചെയ്ത പെൻഷൻ പരിഷ്കരണത്തി‍ൻെറയും ക്ഷാമാശ്വാസത്തി​​‍ൻെറയും മൂന്നും നാലു ഗഡുക്കൾ ഉടൻ നൽകണമെന്ന് കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ എലത്തൂർ യൂനിറ്റ്​ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. പെരച്ചൻ അധ്യക്ഷത വഹിച്ചു. കെ. സത്യാനന്ദൻ, പ്രകാശൻ പടന്നയിൽ, വി. വിനോദൻ, എം.കെ. പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.കെ. ശശിധരൻ സ്വാഗതവും ജോ. സെക്രട്ടറി പി. ശിവദാസൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.