പ്യൂൺ പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ ബാങ്ക്​ കോടതിയിലേക്ക്​

എലത്തൂർ: കാരന്നൂർ സർവിസ് സഹകരണ ബാങ്കിലെ പ്യൂൺ തസ്തികയിലേക്ക് നടത്തിയ നിയമന പരീക്ഷ റദ്ദാക്കിയ സഹകരണ ജോയൻറ്​ രജിസ്ട്രാറുടെ നടപടിക്കെതിരെ ബാങ്ക്​ കോടതിയിലേക്ക്​. പക്ഷപാതപരമായാണ്​ ബാങ്കിനെതിരെ നടപടികൾ സ്വീകരിക്കുന്നതെന്നാക്ഷേപിച്ചാണ്​ കോടതിയെ സമീപിക്കുന്നതെന്ന്​ ബാങ്ക്​ പ്രസിഡൻറ് ഉമാനാഥ്​​ പറഞ്ഞു. നടപടിക്രമം പാലിച്ച് സുതാര്യമായി പരീക്ഷ നടത്താൻ ആവശ്യപ്പെട്ടാണ്​ ജോയൻറ്​ രജിസ്ട്രാർ പരീക്ഷ റദ്ദാക്കിയതത്രെ. 232 പേർ എഴുതിയ പരീക്ഷയിൽ 20 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയതിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടെന്നു കാണിച്ചാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ റദ്ദു ചെയ്ത ഉത്തരവ്​ ബാങ്ക് ഭരണസമിതിക്ക് നൽകാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്​ കോടതിയെ ബോധ്യപ്പെടുത്തുമെന്ന്​ പ്രസിഡൻറ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.