Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:07 AM GMT Updated On
date_range 14 Nov 2021 12:07 AM GMTപ്യൂൺ പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ ബാങ്ക് കോടതിയിലേക്ക്
text_fieldsbookmark_border
എലത്തൂർ: കാരന്നൂർ സർവിസ് സഹകരണ ബാങ്കിലെ പ്യൂൺ തസ്തികയിലേക്ക് നടത്തിയ നിയമന പരീക്ഷ റദ്ദാക്കിയ സഹകരണ ജോയൻറ് രജിസ്ട്രാറുടെ നടപടിക്കെതിരെ ബാങ്ക് കോടതിയിലേക്ക്. പക്ഷപാതപരമായാണ് ബാങ്കിനെതിരെ നടപടികൾ സ്വീകരിക്കുന്നതെന്നാക്ഷേപിച്ചാണ് കോടതിയെ സമീപിക്കുന്നതെന്ന് ബാങ്ക് പ്രസിഡൻറ് ഉമാനാഥ് പറഞ്ഞു. നടപടിക്രമം പാലിച്ച് സുതാര്യമായി പരീക്ഷ നടത്താൻ ആവശ്യപ്പെട്ടാണ് ജോയൻറ് രജിസ്ട്രാർ പരീക്ഷ റദ്ദാക്കിയതത്രെ. 232 പേർ എഴുതിയ പരീക്ഷയിൽ 20 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയതിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടെന്നു കാണിച്ചാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ റദ്ദു ചെയ്ത ഉത്തരവ് ബാങ്ക് ഭരണസമിതിക്ക് നൽകാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story