കോഴിക്കോട്: ലോക പ്രമേഹദിനമായ നവംബർ 14ന് ലയൺസ് ക്ലബ് ഇൻറർ നാഷനൽ ഡിസ്ട്രിക്ട് 318 ഇ യും ലബനാൻ, ജോർഡൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളുൾപ്പെട്ട ഡിസ്ട്രിക്ട് 351ഉം ചേർന്ന് ബഹുജനറാലി നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്ന് രാവിലെ എട്ടിന് കിഡ്സൺ കോർണറിൽ റാലി നടക്കും. 5000 പ്രമേഹരോഗികൾക്ക് പരിശോധന നൽകുന്ന ക്യാമ്പുകൾ നടന്നുവരുന്നു. ശിശുദിനം കൂടിയായ അന്ന് സൈറ്റ് ഫോർ കിഡ്സ് പദ്ധതി ഭാഗമായി കോഴിക്കോട് ബി.ആർ.സിക്ക് കീഴിൽ 500 കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകും. രാവിലെ 11.15ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ലബ് ഡിസ്ട്രിക് ഗവർണർ യോഹന്നാൻ മട്ടത്തിൽ മുഖ്യാതിഥിയാവും. ക്ലബ് ഡിസ്ട്രിക് കാബിനറ്റ് ട്രഷറർ വിശോബ് പനങ്ങാട്, കെ.പ്രേംകുമാർ, ഇ. അനിരുദ്ധൻ, യു.കെ. ഭാസ്കരൻ നായർ, എം. ഉണ്ണികൃഷ്ണൻ, രവി ഗുപ്ത എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.