Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബഹുജന റാലിയും സൗജന്യ...

ബഹുജന റാലിയും സൗജന്യ കണ്ണട നൽകലും

text_fields
bookmark_border
കോഴിക്കോട്​: ലോക പ്രമേഹദിനമായ നവംബർ 14ന്​ ലയൺസ്​ ക്ലബ്​ ഇൻറർ നാഷനൽ ഡിസ്​ട്രിക്​ട്​​ 318 ഇ യും ലബനാൻ, ജോർഡൻ, ഫലസ്​തീൻ എന്നീ രാജ്യങ്ങളുൾപ്പെട്ട ഡിസ്​ട്രിക്​ട്​​ 351ഉം ചേർന്ന്​ ബഹുജനറാലി നടത്തുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അന്ന്​​ രാവിലെ എട്ടിന്​ കിഡ്​സൺ കോർണറിൽ റാലി നടക്കും. 5000 പ്രമേഹരോഗികൾക്ക്​ പരിശോധന നൽകുന്ന ക്യാമ്പുകൾ നടന്നുവരുന്നു. ശിശുദിനം ക​ൂടിയായ അന്ന്​ സൈറ്റ്​ ഫോർ കിഡ്​സ്​ പദ്ധതി ഭാഗമായി കോഴിക്കോട്​ ബി.ആർ.സിക്ക്​ കീഴിൽ 500 കുട്ടികൾക്ക്​ സൗജന്യമായി കണ്ണട നൽകും. രാവിലെ 11.15ന്​ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ക്ലബ്​​ ഡിസ്​ട്രിക്​ ഗവർണർ യോഹന്നാൻ മട്ടത്തിൽ മുഖ്യാതിഥിയാവും. ക്ലബ്​​ ഡിസ്​ട്രിക്​ കാബിനറ്റ്​ ട്രഷറർ വിശോബ്​ പനങ്ങാട്, കെ.പ്രേംകുമാർ, ഇ. അനിരുദ്ധൻ, യു.കെ. ഭാസ്​കരൻ നായർ, എം. ഉണ്ണികൃഷ്​ണൻ, രവി ഗുപ്​ത എന്നിവർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story