ബി.ജെ.പി പ്രവർത്തകനെതിരെ വധശ്രമം: മുഖ്യപ്രതി അറസ്​റ്റിൽ

കേസിൽ നേരിട്ട് പങ്കെടുത്ത മുഴുവൻപേരും അറസ്​റ്റിൽ വെള്ളിമാട്​കുന്ന്​: പട്ടർപാലം എലിയോറമല സംരക്ഷണസമിതി വൈസ്ചെയർമാനും ബി.ജെ.പി പ്രവർത്തകനുമായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കിഴക്കേമായങ്ങോട്ട് അൻസാറിനെ (35) പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശ​‍ൻെറ നിർദേശപ്രകാരം ചേവായൂർ പൊലീസ്​ ഇൻസ്പെക്ടർ ചന്ദ്രമോഹ​‍ൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്​ അറസ്​റ്റ്​ ചെയ്തത്. 2019 ഒക്ടോബർ 12ന് ആണ് കേസിനാസ്പദമായ സംഭവം. പട്ടർപാലത്തുനിന്ന്​ യാത്രക്കാരനെന്ന വ്യാജേന ഓട്ടോ വിളിച്ച് പറമ്പിൽ ബസാറിനടുത്തുള്ള തയ്യിൽ താഴത്ത്​ എത്തിച്ച്​ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട പഴുതടച്ച ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തുകയും എസ്​.ഡി.പി.ഐ, പി.എഫ്​.ഐ ജില്ല നേതാക്കളടക്കം നാലു പേരെ അന്നത്തെ പൊലീസ്​ ഇൻസ്​പെക്​ടർ ടി.പി. ശ്രീജിത്ത്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇപ്പോൾ അറസ്​റ്റിലായ അൻസാർ പോപുലർഫ്രണ്ടി​‍ൻെറ ആയോധനകലയുടെ മുഖ്യ പരിശീലകനും ഫ്രീഡം പരേഡി​‍ൻെറ ജില്ലയിലെതന്നെ മുൻനിര സംഘാടകനുമാണെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളാണ് ഷാജിയുടെ ഓട്ടോയിൽ കയറി സംഭവസ്ഥലത്തേക്ക് കൊണ്ടുപോയത്. ഓട്ടോ ഇറങ്ങി പണം നൽകാനെന്ന വ്യാജേന ഇടിക്കട്ട കൊണ്ട് മുഖത്തിടിക്കുകയും മറിഞ്ഞുവീണ ഷാജിയെ ബൈക്കിൽ പിന്തുടർന്ന മറ്റു പ്രതികളായ മായനാട് സ്വദേശി അബ്​ദുല്ലയും അബ്​ദുൽ അസീസും ചേർന്ന് വെട്ടുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ശബ്​ദം കേട്ട് ആളുകൾ ഓടിക്കൂടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഷാജി അത്യാസന്നനിലയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു. f/mon/cltphotos/eliyod പിടിയിലായ അൻസാർ വധശ്രമത്തിന്​ പ്രേരിപ്പിച്ചത്​ എലിയാറ സംരക്ഷണ പൊതുയോഗത്തിനിടെയുള്ള സംഘർഷം ചേളന്നൂർ: 2019 ജൂലൈയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ പങ്കെടുത്ത എലിയാറമല സംരക്ഷണസമിതിയുടെ പൊതുയോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് സമിതിയുടെ സജീവ പ്രവർത്തകനായ ഷാജിയെ വകവരുത്താൻ പദ്ധതിയിട്ടത്. ജില്ല നേതൃത്വത്തിലെ ചിലരുടെ പിന്തുണയോടെയാണ്​ പദ്ധതി നടപ്പാക്കിയത്. പി.എഫ്​.ഐ ജില്ല നേതാവും കേസിലെ പ്രതിയുമായ എലത്തൂർ സ്വദേശി ഹനീഫയും പുതിയങ്ങാടി സ്വദേശി ഷബീർ അലിയും മറ്റും ചേർന്ന് സംഭവത്തി​‍ൻെറ തലേദിവസം പുതിയങ്ങാടി ഭാഗത്ത് സംഭവത്തെ കുറിച്ച് ആസൂത്രണം ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിന് ഫോൺവിളികളും ആയിരത്തോളം വാഹനങ്ങളും അഞ്ഞൂറോളം വ്യക്തികളെയും ചോദ്യം ചെയ്തും ശാസ്​ത്രീയ അന്വേഷണത്തിലൂടെയുമാണ്​ പ്രതികളിലേക്കെത്തിയത്. പ്രതിയെ ഓട്ടോ വിളിച്ച പട്ടർപാലത്തെത്തിച്ചും സംഭവസ്ഥലമായ പറമ്പിൽബസാറിനടുത്തുള്ള തയ്യിൽതാഴത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. കൂടുതൽ തെളിവെടുപ്പ് നടത്തുന്നതിനും ആയുധങ്ങൾ കണ്ടെത്താനും പ്രത്യേക അന്വേഷണസംഘം പ്രതിയെ കസ്​റ്റഡിയിൽ വാങ്ങും. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘങ്ങളായ ഒ. മോഹൻദാസ്, എം. സജി, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, ചേവായൂർ പൊലീസ് സ്​റ്റേഷനിലെ എസ്​.ഐ രഘുനാഥൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. സംഭവത്തി​ൻെറ ഗൗരവം കണക്കിലെടുത്ത് ജില്ല പൊലീസ് മേധാവി നോർത്ത് അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്ക​രിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.