വീണുകിട്ടിയ സ്വർണാഭരണം ഉടമയെ തിരിച്ചേൽപിച്ച് വിദ്യാർഥിയുടെ മാതൃക

മാവൂർ: വീണുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി വിദ്യാർഥിയുടെ മാതൃക. കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ ചെറൂപ്പ വെള്ളപ്പൂക്കിൽ എൻ.കെ. അബ്​ദുൽ റസാഖിൻെറ മകനും ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ തൻവീർ ഫാദിയാണ് മാതൃകയായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ജീവനക്കാരിയായ മാവൂർ സ്വദേശി ഷീനക്കാണ് വിദ്യാർഥിയുടെ സത്യസന്ധതയിൽ ആഭരണം തിരിച്ചുകിട്ടിയത്. മാവൂർ മണന്തലക്കടവ് റോഡിൽനിന്നാണ് ഒരുപവനോളം തൂക്കം വരുന്ന ബ്രേസ്​ലെറ്റ് കിട്ടിയത്. മാവൂർ മദ്റസത്തുൽ ഇഹ്സാനിൽ പഠിക്കുന്ന തൻവീർ കഴിഞ്ഞദിവസം പഠനം കഴിഞ്ഞ് തിരിച്ചുപോകുേമ്പാഴായിരുന്നു ഇത്. ആഭരണം സമീപത്തെ ടെക്സ്​റ്റൈൽസിൽ ഏൽപിക്കുകയും വിവരമറിഞ്ഞ് ഉടമ എത്തിയാൽ തിരിച്ചേൽപിച്ചെന്ന് ഉറപ്പുവരുത്താൻ ഫോൺ നമ്പർ നൽകുകയും ചെയ്തു. ആഭരണം നഷ്​ടപ്പെട്ടതറിഞ്ഞ് വൈകീട്ട്​ ഉടമ തിരക്കിവന്നപ്പോഴാണ് കടയിൽ ഏൽപിച്ച വിവരം അറിയുന്നത്. തിരിച്ചുകിട്ടിയ സന്തോഷം പിതാവിനെ വിളിച്ച് അറിയിക്കുേമ്പാഴാണ് പരിചയക്കാരനും ത​ൻെറ സ്ഥാപനത്തിൽതന്നെ ജോലിചെയ്യുന്നയാളുടെ മകനാണ് സത്യസന്ധത കാണിച്ചതെന്ന് ഷീന അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.