Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:15 AM GMT Updated On
date_range 23 Nov 2021 12:15 AM GMTവീണുകിട്ടിയ സ്വർണാഭരണം ഉടമയെ തിരിച്ചേൽപിച്ച് വിദ്യാർഥിയുടെ മാതൃക
text_fieldsbookmark_border
മാവൂർ: വീണുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി വിദ്യാർഥിയുടെ മാതൃക. കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ ചെറൂപ്പ വെള്ളപ്പൂക്കിൽ എൻ.കെ. അബ്ദുൽ റസാഖിൻെറ മകനും ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ തൻവീർ ഫാദിയാണ് മാതൃകയായത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ജീവനക്കാരിയായ മാവൂർ സ്വദേശി ഷീനക്കാണ് വിദ്യാർഥിയുടെ സത്യസന്ധതയിൽ ആഭരണം തിരിച്ചുകിട്ടിയത്. മാവൂർ മണന്തലക്കടവ് റോഡിൽനിന്നാണ് ഒരുപവനോളം തൂക്കം വരുന്ന ബ്രേസ്ലെറ്റ് കിട്ടിയത്. മാവൂർ മദ്റസത്തുൽ ഇഹ്സാനിൽ പഠിക്കുന്ന തൻവീർ കഴിഞ്ഞദിവസം പഠനം കഴിഞ്ഞ് തിരിച്ചുപോകുേമ്പാഴായിരുന്നു ഇത്. ആഭരണം സമീപത്തെ ടെക്സ്റ്റൈൽസിൽ ഏൽപിക്കുകയും വിവരമറിഞ്ഞ് ഉടമ എത്തിയാൽ തിരിച്ചേൽപിച്ചെന്ന് ഉറപ്പുവരുത്താൻ ഫോൺ നമ്പർ നൽകുകയും ചെയ്തു. ആഭരണം നഷ്ടപ്പെട്ടതറിഞ്ഞ് വൈകീട്ട് ഉടമ തിരക്കിവന്നപ്പോഴാണ് കടയിൽ ഏൽപിച്ച വിവരം അറിയുന്നത്. തിരിച്ചുകിട്ടിയ സന്തോഷം പിതാവിനെ വിളിച്ച് അറിയിക്കുേമ്പാഴാണ് പരിചയക്കാരനും തൻെറ സ്ഥാപനത്തിൽതന്നെ ജോലിചെയ്യുന്നയാളുടെ മകനാണ് സത്യസന്ധത കാണിച്ചതെന്ന് ഷീന അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story