ക​രി​പ്പൂ​ർ: വ​ലി​യ വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണം -ഇ.​ടി. ബ​ഷീ​ർ

ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ക, ഹ​ജ്ജ് എം​ബാ​ർ​കേ​ഷ​ൻ പോ​യ​ൻ​റ്​ കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ടി​ൽ പു​നഃ​സ്ഥാ​പി​ക്കു​ക, ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റി​ൻെറ പേ​രി​ലു​ള്ള ഭീ​മ​മാ​യ ചാ​ർ​ജ് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. പാ​ച​ക വാ​ത​ക വി​ല കു​റ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ത്ത​ലാ​ക്കി​യ നേ​രി​ട്ടു​ള്ള സ​ബ്‌​സി​ഡി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം.​പി അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. ത​ല​ശ്ശേ​രി - മ​ട്ട​ന്നൂ​ർ സം​സ്ഥാ​ന​പാ​ത, വ​ട​ക​ര- മൈ​സൂ​ർ പാ​ത എ​ന്നി​വ 'ഭാ​ര​ത് മാ​ല' പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ -മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം- വി​രാ​ജ്പേ​ട്ട -മൈ​സൂ​ർ പാ​ത ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ക​സ​നം ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യും അ​ടി​യ​ന്തി​ര​മാ​യി പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​ന് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലെ​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ​യും യാ​ത്ര​ക്കാ​ർ​ക്ക് ത​ല​ശ്ശേ​രി​യി​ലൂ​ടെ വേ​ണം മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചേ​രാ​ൻ. അ​തി​നാ​ൽ ത​ല​ശ്ശേ​രി-​മ​ട്ട​ന്നൂ​ർ സം​സ്ഥാ​ന പാ​ത കൂ​ടി ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ച്ചാ​ൽ ആ​യി​ര​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മെ​ന്ന്​ മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. വ​ട​ക​ര-​കു​റ്റ്യാ​ടി-​മാ​ന​ന്ത​വാ​ടി-​മൈ​സൂ​ർ സം​സ്ഥാ​ന​പാ​ത​യാ​ണ് നി​ല​വി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ത്തു നി​ന്നും വ​യ​നാ​ട്, മൈ​സൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ഉ​ള​ള​ത്. ഈ ​പാ​ത​യി​ലെ 'പ​ക്ര​ന്ത​ളം ചു​രം' ജി​ല്ല​യി​ലെ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ന് ബ​ദ​ലാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​താ​ണ്. അ​തി​നാ​ൽ ഈ ​സം​സ്ഥാ​ന​പാ​ത 'ഭാ​ര​ത് മാ​ല' പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ച്ചാ​ൽ ജി​ല്ല​യി​ലെ ന​ല്ലൊ​രു വി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​യി​രി​ക്കു​മെ​ന്നും എം.​പി ചൂ​ണ്ടി​ക്കാ​ട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.