Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:09 AM GMT Updated On
date_range 30 Nov 2021 12:09 AM GMTകരിപ്പൂർ: വലിയ വിമാന സർവിസ് പുനരാരംഭിക്കണം -ഇ.ടി. ബഷീർ
text_fieldsbookmark_border
ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുക, ഹജ്ജ് എംബാർകേഷൻ പോയൻറ് കോഴിക്കോട് എയർപോർട്ടിൽ പുനഃസ്ഥാപിക്കുക, ആർ.ടി.പി.സി.ആർ ടെസ്റ്റിൻെറ പേരിലുള്ള ഭീമമായ ചാർജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പാചക വാതക വില കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നിർത്തലാക്കിയ നേരിട്ടുള്ള സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി അടിയന്തരപ്രമേയ നോട്ടീസ് നൽകി. തലശ്ശേരി - മട്ടന്നൂർ സംസ്ഥാനപാത, വടകര- മൈസൂർ പാത എന്നിവ 'ഭാരത് മാല' പദ്ധതിയിലുൾപ്പെടുത്തണമെന്ന് കെ. മുരളീധരൻ ലോക്സഭയിൽ ആവശ്യപ്പെട്ടു. കണ്ണൂർ -മട്ടന്നൂർ വിമാനത്താവളം- വിരാജ്പേട്ട -മൈസൂർ പാത ഭാരത് മാല പദ്ധതിയിലുൾപ്പെടുത്തി വികസനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും അടിയന്തിരമായി പ്രവൃത്തികൾ നടത്തുന്നതിന് പ്രഖ്യാപിച്ച പദ്ധതികളിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തെക്കൻ ഭാഗങ്ങളിലെയും കോഴിക്കോട് ജില്ലയിലെയും യാത്രക്കാർക്ക് തലശ്ശേരിയിലൂടെ വേണം മട്ടന്നൂർ വിമാനത്താവളത്തിലെത്തിച്ചേരാൻ. അതിനാൽ തലശ്ശേരി-മട്ടന്നൂർ സംസ്ഥാന പാത കൂടി ഭാരത് മാല പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിച്ചാൽ ആയിരങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂർ സംസ്ഥാനപാതയാണ് നിലവിൽ കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗത്തു നിന്നും വയനാട്, മൈസൂർ ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ഉളളത്. ഈ പാതയിലെ 'പക്രന്തളം ചുരം' ജില്ലയിലെ താമരശ്ശേരി ചുരത്തിന് ബദലായി ഉപയോഗിച്ച് വരുന്നതാണ്. അതിനാൽ ഈ സംസ്ഥാനപാത 'ഭാരത് മാല' പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിച്ചാൽ ജില്ലയിലെ നല്ലൊരു വിഭാഗം യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതായിരിക്കുമെന്നും എം.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story