വന്യമൃഗ ആക്രമണം തടയാൻ വൈദ്യുതിവേലികൾ നിർമിക്കണമെന്ന്

താമരശ്ശേരി: കാർഷികമേഖലയിൽ വന്യമൃഗ ആക്രമണം തടയാൻ വൈദ്യുതിവേലികൾ നിർമിക്കണമെന്ന് കേരള യൂത്ത് ഫ്രൻണ്ട്​ (എം) ആവശ്യപ്പെട്ടു. വന്യമ്യഗശല്യംമൂലം ദുരിതമനുഭവിക്കുന്ന കർഷകരെ നേരിൽ കാണുന്നതിനും കൃഷിയിടങ്ങളിലെ നാശനഷ്​ടങ്ങൾ വിലയിരുത്തുന്നതിനുമായി കേരള യൂത്ത് ഫ്രണ്ട് (എം) ‍ൻെറ ആഭിമുഖ്യത്തിൽ കർഷകസംഗമം നടത്തി. ഓമശ്ശേരി, താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വന്യമൃഗ ആക്രമണത്തിൽ പ്രയാസമനുഭവിക്കുന്ന പ്രദേശങ്ങൾ നേതാക്കൾ സന്ദർശിക്കുകയും കർഷകരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഷിബു തോമസ്, അഡ്വ. വിജോ ജോസ്, യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറി രതീഷ് വടക്കേടത്ത്, യൂസഫ്, ജിയോ വർഗീസ്, ഷൈജു തോമസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.