Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:09 AM GMT Updated On
date_range 30 Nov 2021 12:09 AM GMTവന്യമൃഗ ആക്രമണം തടയാൻ വൈദ്യുതിവേലികൾ നിർമിക്കണമെന്ന്
text_fieldsbookmark_border
താമരശ്ശേരി: കാർഷികമേഖലയിൽ വന്യമൃഗ ആക്രമണം തടയാൻ വൈദ്യുതിവേലികൾ നിർമിക്കണമെന്ന് കേരള യൂത്ത് ഫ്രൻണ്ട് (എം) ആവശ്യപ്പെട്ടു. വന്യമ്യഗശല്യംമൂലം ദുരിതമനുഭവിക്കുന്ന കർഷകരെ നേരിൽ കാണുന്നതിനും കൃഷിയിടങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി കേരള യൂത്ത് ഫ്രണ്ട് (എം) ൻെറ ആഭിമുഖ്യത്തിൽ കർഷകസംഗമം നടത്തി. ഓമശ്ശേരി, താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വന്യമൃഗ ആക്രമണത്തിൽ പ്രയാസമനുഭവിക്കുന്ന പ്രദേശങ്ങൾ നേതാക്കൾ സന്ദർശിക്കുകയും കർഷകരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഷിബു തോമസ്, അഡ്വ. വിജോ ജോസ്, യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറി രതീഷ് വടക്കേടത്ത്, യൂസഫ്, ജിയോ വർഗീസ്, ഷൈജു തോമസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story