ഷീജക്ക് സഹോദരി വൃക്ക നൽകും; ചികിത്സക്ക് വേണം സുമനസ്സുകളുടെ പിന്തുണ

കാരാട്: വൃക്കകൾ തകരാറിലായ വീട്ടമ്മ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കാരാട് താന്നിക്കോട്ടുപാടം ചെറുകണ്ണാമ്പുറത്ത് ഷീജയാണ് 10 വർഷത്തോളമായി ചികിത്സ തുടരുന്നത്. ഡയാലിസിസിലൂടെയാണ്​ ജീവൻ നിലനിർത്തുന്നത്​. അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. വൃക്ക നൽകാൻ സഹോദരി തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും 20 ലക്ഷത്തോളം രൂപയെങ്കിലും വേണം. കൂലിപ്പണിക്കാരനായ ഭർത്താവും കുടുംബവുമാണ്​ ഷീജക്കുള്ളത്​. ചികിത്സക്കായി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്​കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഭാരവാഹികൾ: പി.കെ.സുധ (ചെയർപേഴ്സൻ), പി.പി.മോഹനൻ (കൺ). കേരള ഗ്രാമീണ ബാങ്ക് അഴിഞ്ഞിലം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40154101074729 IFSC . KLGB0040154.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.