കുറ്റ്യാടി: ലോക ഭിന്നശേഷി ദിനാചരണത്തിൽ വേളം ബഡ്സ് സ്കൂളിൽ സ്മാർട് ക്ലാസ് റൂം ഉദ്ഘാടനവും, വൈദ്യുതീകരണവും നടത്തി. വേളം മാമ്പ്രമലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ബഡ്സ് സ്കൂളിലാണ് സ്മാർട് ക്ലാസ് റൂം ഒരുക്കിയത്. പ്രസിഡൻറ് നഈമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിന് ആവശ്യമായ ഫർണിച്ചറും കൈമാറി. വാർഡ് അംഗം തായന ബാലാമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. മുജീബ് റഹ്മാൻ, സി.പി. ഫാത്തിമ, സറീന നടുകണ്ടി, എം.സി. മൊയ്തു, ബീന കോട്ടേമ്മൽ, എം. മൂസ, സി.എച്ച്. മഹമൂദ് ഹാജി, പി. ശരീഫ്, കെ.എം. രാജീവൻ, ഷീന, പ്രീത, കെ.കെ. നിഷ, സുലൈഖ, അസി. സെക്രട്ടറി അനീഷ് കുമാർ, ധന്യ എന്നിവർ സംബന്ധിച്ചു. പടം വേളം പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഒരുക്കിയ സ്മാർട് ക്ലാസ്റൂം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നഈമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.