'ഖാദര്‍ പെരുമ' നാളെ മുതല്‍ കോഴിക്കോട്ട്

കോ​ഴി​ക്കോ​ട്: മ​ല​യാ​ള​ത്തി‍ൻെറ പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ന്‍ യു.​എ. ഖാ​ദ​റി‍ൻെറ സ്മ​ര​ണ​യി​ല്‍ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന 'ഖാ​ദ​ര്‍ പെ​രു​മ' ഈ​മാ​സം 11, 12 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ടൗ​ണ്‍ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. യു.​എ. ഖാ​ദ​റി‍ൻെറ ഒ​ന്നാം ച​ര​മ​വാ​ര്‍ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി. 11ന് ​രാ​വി​ലെ ഖാ​ദ​ര്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി തു​ട​ങ്ങു​ക. രാ​വി​ലെ 10ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ദ​ര്‍ശ​നോ​ദ്ഘാ​ട​നം തു​റ​മു​ഖ​മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ നി​ര്‍വ​ഹി​ക്കും. ഡോ. ​എം.​കെ. മു​നീ​ര്‍ എം.​എ​ല്‍.​എ ചി​ത്ര​ര​ച​നാ​മ​ത്സ​ര വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തും. 'ഭാ​ഷ​യി​ലെ വേ​റി​ട്ട വ​ഴി​ക​ൾ' വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ വൈ​കീ​ട്ട് മൂ​ന്നി​ന് അ​ശോ​ക​ന്‍ ചെ​രു​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഡോ​ക്യു​മൻെറ​റി പ്ര​ദ​ര്‍ശ​ന​വും ഉ​ണ്ടാ​വും. 12ന് ​വൈ​കീ​ട്ട് 3.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി. ​പ​ത്മ​നാ​ഭ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. യു.​എ. ഖാ​ദ​റി‍ൻെറ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം കെ.​പി. രാ​മ​നു​ണ്ണി നി​ര്‍വ​ഹി​ക്കും. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​ഖ​ദീ​ജ മും​താ​സ്, യു.​എ. ക​ബീ​ര്‍, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി, കെ. ​സു​ബൈ​ര്‍, ഐ​സ​ക് ഈ​പ്പ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.