ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയെഴുതിയവർക്ക് ഇംപ്രൂവ്‌മെൻറിന് അവസരം നൽകണം- ബാലാവകാശ കമീഷൻ

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയെഴുതിയവർക്ക് ഇംപ്രൂവ്‌മൻെറിന് അവസരം നൽകണം- ബാലാവകാശ കമീഷൻ തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഇംപ്രൂവ്‌മൻെറ് പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ കമീഷൻ അംഗങ്ങളായ ബി. ബബിത, റെനി ആൻറണി എന്നിവരുടെ ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള അവസരം നിഷേധിക്കുന്നത് മാനസിക പിരിമുറുക്കവും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും കൂട്ടും. മുൻവർഷങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം ഒരു വർഷത്തേക്ക് മാത്രം ഇല്ലാതാക്കാൻ പാടില്ല. കോവിഡ് രോഗവ്യാപന ഭീതിയിൽ പരീക്ഷയെഴുതിയ കുട്ടികൾക്ക് ഇംപ്രൂവ്‌മൻെറ് പരീക്ഷയെഴുതാനുള്ള അവസരം നിഷേധിക്കുന്നത് കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തിലാണ് പരിമിതമായ സമയം ക്രമീകരിച്ച് ഒന്നാം വർഷ ഇംപ്രൂവ്‌മൻെറ് പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമീഷൻ നി​ർദേശം നൽകിയത്. ഉദ്ദേശിച്ച മാർക്ക് ലഭിക്കാത്തത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് തടസ്സമാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ കമീഷന് ലഭിച്ച സാഹചര്യത്തിലാണ് കുട്ടികൾക്ക് ഇംപ്രൂവ്‌മൻെറ് പരീക്ഷയെഴുതാൻ അവസരം നൽകാൻ നിർദേശിച്ചത്. ഇതിന്മേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. 'തനിമ' സെമിനാർ തിരുവനന്തപുരം: ഗോത്രവർഗ ജനതയുടെ തനതു ഭക്ഷ്യ സംസ്‌കാരം വീണ്ടെടുക്കൽ, പോഷകാഹാരക്കുറവ്​ പരിഹരിക്കാനുള്ള ആരോഗ്യകരമായ ഭക്ഷണരീതി തിരികെ കൊണ്ടുവരൽ എന്നിവ സംബന്ധിച്ച്​ സംസ്ഥാന ഭക്ഷ്യ കമീഷ​ൻെറ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കും. 'തനിമ' എന്ന പേരിൽ 16ന് പട്ടം ലീഗൽ മെട്രോളജി ഭവൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാർ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷതവഹിക്കും. കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സ് തിരുവനന്തപുരം: കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ്​ നെറ്റ്‌വർക്ക് മെയിൻറനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മൻെറ്, ഡി.സി.എ, പി.ജി.ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്​റ്റിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജങ്​ഷനിലെ കെൽട്രോൺ നോളഡ്ജ് സൻെററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. റിസർച്ച് ഫെലോ ഒഴിവ് തിരുവനന്തപുരം: പാർലമൻെററികാര്യ ഇൻസ്​റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെലോ തസ്തികയിൽ ഒരു ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https:www.ipaffairs.org.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.