ഗുണ്ടാ ആക്രമണം: ഒരു പ്രതി കൂടി പിടിയിൽ

നാദാപുരം: കടമേരിയിൽ മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്ന നിയാസി​ൻെറ വീട്ടിൽ നടന്ന ഗുണ്ടാ ആക്രമണ കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ. കണ്ണൂർ ജില്ലയിലെ മയ്യിൽ പാവനൂർമൊട്ടയിലെ റാഹത്ത് മൻസിലിൽ മുഹമ്മദ് റിഷാനെയാണ് (24) നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്​റ്റ്​ ചെയ്തത്. ബുധനാഴ്ച രാവിലെ വീട്ടിൽനിന്നാണ് ഇയാളെ പൊലീസ് കസ്​റ്റഡിയിലെടുത്തത്. എ.എസ്.ഐ മനോജ് രാമത്ത്, വി.വി. ഷാജി, എം.എസ്​.പിയിലെ ശ്യാംലാൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. സംഭവത്തിലെ മുഴുവൻ പ്രതികളെയും നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ ഈ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം നാലായി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പടം. CLKZ ndm 1 മുഹമ്മദ് റിഷാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.