ഇ-ഓഫിസ്: ജീവനക്കാര്‍ക്ക് പരിശീലനം

കോഴിക്കോട്​: വടകര, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസുകള്‍ 2022 ജനുവരിയോടെ പൂര്‍ണമായും ഇ- ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നതി​ൻെറ ഭാഗമായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ല സപ്ലൈ ഓഫിസര്‍ പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക കാര്യങ്ങള്‍ എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിനാണ് ഓഫിസുകള്‍ ഇ- ഓഫിസായി (ഇലക്​ട്രോണിക് ഫയല്‍ മാനേജ്മൻെറ്​ സിസ്​റ്റം) മാറ്റുന്നത്. വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ സജീവന്‍ അധ്യക്ഷത വഹിച്ചു. അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ അനില്‍ കുമാറി​ൻെറ മേല്‍നോട്ടത്തില്‍ ജില്ല പ്രോജക്ട്​ മാനേജര്‍ അഖില്‍ ക്ലാസെടുത്തു. എസ്. മുരഹര കുറുപ്പ് സ്വാഗതവും ഐ.ടി കോഓഡിനേറ്റര്‍ ആദിത്യ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.