വിജയ സുദിന സ്മൃതി സംഗമം ഇന്ന്

വിജയസുദിന സ്മൃതിസംഗമം ഇന്ന് വടകര: കേരള സ്​റ്റേറ്റ് എക്സ് സർവിസസ് ലീഗ് വടകര ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ 1971ലെ ഇന്ത്യ-പാക് യുദ്ധ വിജയ സുവർണ വാർഷികദിനം ആഘോഷിക്കുന്നു. വ്യാഴാഴ്ച രാവിലെ 9.30 മുതൽ വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ പരിപാടികൾ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യുദ്ധത്തിൽ മരിച്ച സൈനികർക്ക് സ്മരണാഞ്ജലി അർപ്പിക്കാനും യുദ്ധമുഖത്ത് സേവനനിരതരായ സൈനികരെ അനുമോദിക്കാനുമാണ് ചടങ്ങ്​ നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. വിജയസുദിന സ്മൃതിസംഗമം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സി.കെ.ജി. കുറുപ്പ്, രാമചന്ദ്രൻ മുക്കാട്, നാരായണൻ ഞെരോത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.