വടകര: ഏറാമല ഗ്രാമപഞ്ചായത്തിലെ ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പതിറ്റാണ്ടുകളായി നടന്നുവരുന്ന ഓർക്കാട്ടേരി ചന്തയുടെ അനുമതിക്കായി ഗ്രാമപഞ്ചായത്ത് സർക്കാർ അനുമതി തേടി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ഈങ്ങോളിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, ടൂറിസം മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് സന്ദർശിച്ച് നിവേദനം നൽകി. കോവിഡ് ഇളവുകളിൽ ചന്തക്ക് അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു. കേരളത്തിലെ ഗ്രാമീണ ചന്തകളിൽ പുരാതനവും പ്രാധാന്യം ഉള്ളതുമാണ് വടകര താലൂക്കിലെ ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്രോത്സവത്തിൻെറ ഭാഗമായി പഞ്ചായത്ത് നടത്തുന്ന ചന്ത. സാമുദായിക ഐക്യവും മതേതരത്വവും രാക്ഷ്ട്രീയ-സാമൂഹിക സംഘടനകളുടെ പങ്കാളിത്തവും ചന്തയുടെ പ്രത്യേകതയാണ്. ഏറാമല ഗ്രാമപഞ്ചായത്തിലെ സർവകക്ഷി തീരുമാനത്തിൻെറ ഭാഗമായാണ് സർക്കാർ അനുമതിക്കായി നിവേദനം നൽകിയത്. ഗ്രാമ പഞ്ചായത്തിന് ചന്ത നടത്താൻ മൈതാനത്തിന് കോവിഡ് പ്രോട്ടോകോളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് സംഘത്തിന് മറുപടി നൽകി. ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ദീപ് രാജ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പറമ്പത്ത് പ്രഭാകരൻ, വി.കെ. ജസീല, ഷുഹൈബ് കുന്നത്ത്, ടി.എൻ. റഫീഖ് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.