നീലകാശം, പച്ചക്കടൽ

പയ്യോളി: തിരമാലയോടപ്പം കടൽവെള്ളത്തിന് പച്ച നിറം കലർന്നത് പ്രദേശവാസികൾക്ക് ആശങ്കയും കൗതുകവുമുണർത്തി. ബുധനാഴ്ച രാവിലെയോടെയാണ് പയ്യോളി, കൊളാവിപ്പാലം ഭാഗങ്ങളില്‍ പച്ചനിറത്തിൽ വെള്ളം കാണപ്പെട്ടത്. ചെറിയ നിറം മാറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്ര കടും നിറത്തില്‍ കാണുന്നത് ആദ്യമായാണെന്നാന്ന് നാട്ടുകാർ പറയുന്നത്. നിരവധിയാളുകളാണ് പ്രദേശത്ത് കടലി‍ൻെറ നിറംമാറ്റം കാണാന്‍ എത്തിയത്. നിറംമാറ്റത്തിന്​ കാരണം തേടിയുള്ള നാട്ടുകാരുടെ ചർച്ചയിൽ കാലാവസ​ഥ വ്യതിയാനം, കടലിലെ ആവാസവ്യവസ്ഥയിലെ മാറ്റം, ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പം എന്നിവയെല്ലാം നിറംപിടിപ്പിച്ച വിഷയങ്ങളായി. ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി തീരത്തിനടുത്ത് തിമിംഗിലം എത്തിയതും വെള്ളത്തി​‍ൻെറ നിറം മാറ്റത്തിനൊപ്പം ചര്‍ച്ചയാവുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.