മതവിരുദ്ധ വാദം വഖഫ് ബോർഡ് ചെയർമാ​‍െൻറ പദവിക്ക് നിരക്കാത്തത് -സമസ്ത

മതവിരുദ്ധ വാദം വഖഫ് ബോർഡ് ചെയർമാ​‍ൻെറ പദവിക്ക് നിരക്കാത്തത് -സമസ്ത കോഴിക്കോട്: ഏത് മതക്കാർക്കും പരസ്പരം വിവാഹബന്ധം സ്ഥാപിക്കാമെന്ന വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസയുടെ ഇസ്​ലാമിക വിരുദ്ധ വാദം ആ പദവിക്ക് ചേർന്നതല്ലെന്നും പ്രസ്താവന പിൻവലിച്ച് ഇസ്​ലാമിക നിയമങ്ങൾ പാലിക്കാൻ അദ്ദേഹം തയാറാവാത്തപക്ഷം ചെയർമാൻ സ്ഥാനം ഒഴിയണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല മുശാവറ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇസ്​ലാമിക വിധി വിലക്കുകൾ കൃത്യമായി പാലിച്ച് മാതൃകയാകേണ്ട വഖഫ് ബോർഡ്​ ചെയർമാൻ തന്നെ ഇത്തരം മതവിരുദ്ധത പ്രചരിപ്പിക്കുന്നതിനെ വിശ്വാസികൾ ഗൗരവത്തോടെ കാണണമെന്നും പ്രമേയം അഭ്യർഥിച്ചു. യു.കെ. അബ്​ദുല്ലത്തീഫ് ബാഖവി ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ എൻ. അബ്​ദുല്ല മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. ഉമ്മർ ഫൈസി മുക്കം സ്വാഗതവും അബ്​ദുൽ ബാരി ബാഖവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.