ആർ.ബി.ഐ നിലപാടിനെതിരെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

കോഴിക്കോട്: സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തുക, സഹകരണ ബാങ്കിങ്​ മേഖലക്കെതിരായ ആര്‍.ബി.ഐയുടെ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് താലൂക്ക് സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സഹകരണ സംരക്ഷണ സമിതി താലൂക്ക് പ്രസിഡൻറ്​​ പി. ഉമാനാഥ് അധ്യക്ഷത വഹിച്ചു. പാക്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡൻറ്​​ അഡ്വ. ജി.സി. പ്രശാന്ത്കുമാര്‍, ടി.പി. ശ്രീധരന്‍, ദിനേശ് പെരുമണ്ണ, ടി. രാധാഗോപി, പി.ടി. അബ്​ദുല്‍ ലത്തീഫ്, കെ. ശ്രീജിത്ത്, അഷ്‌റഫ് മണക്കടവ്, ഷിനോജ് കുണ്ടൂര്‍, ഒ.പി. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. വിജയന്‍ പി. മേനോന്‍ സ്വാഗതവും കാനങ്ങോട്ട് ഹരിദാസ് നന്ദിയും പറഞ്ഞു. സംരക്ഷണസമിതി ഭാരവാഹികളായി പി. ഉമാനാഥ് (പ്രസിഡൻറ്​​), വിജയന്‍ പി. മേനോന്‍ (സെക്രട്ടറി), ഇ. സുനില്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.