പൈപ്പ്​ പൊട്ടി കുടിവെള്ളം പാഴാവുന്നു

എളേറ്റിൽ: കച്ചേരിമുക്ക് അങ്ങാടിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ്​​ലൈൻ പൊട്ടി കുടിവെള്ളം പാഴാവുന്നു. മാസങ്ങൾക്കു മുമ്പ് അഞ്ച് കോടിയോളം രൂപ ചെലവിൽ ടാറിങ് പൂർത്തീകരിച്ച ആരാമ്പ്രം-കാഞ്ഞിരമുക്ക് റോഡിൽ കച്ചേരിമുക്ക് അങ്ങാടിയിയിലെ ജങ്ഷനിലാണ് പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നത്. ഇപ്പോൾ പമ്പിങ് സമയത്ത് ശക്തമായ രീതിയിൽ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ഇതുമൂലം ടാറിങ് പൊളിഞ്ഞ് റോഡ് തകർച്ചക്കും കാരണമാകും. ആഴ്ചകളായി പൈപ്പ് ലൈൻ പൊട്ടിയിട്ടും അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് സിൻസിയർ കച്ചേരിമുക്കി​‍ൻെറ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി, പി.ഡബ്ല്യൂ.ഡി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.