ഹരിത പുരസ്കാര ജേതാവിന്​ സ്വീകരണം

കൊടുവള്ളി: സംസ്ഥാന സർക്കാറി​ൻെറ കീഴിലുള്ള ജൈവവൈവിധ്യ ബോർഡി​‍ൻെറ ഈ വർഷത്തെ ഹരിത പുരസ്കാരം നേടിയ കൊടുവള്ളിയിലെ സ്വർണവ്യാപാരി വി. മുഹമ്മദ് കോയക്ക് കൊടുവള്ളി ഗോൾഡ് ആൻഡ്​ സിൽവർ മർച്ചൻറ് അസോസിയേഷൻ സ്വീകരണം നൽകി. മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്​ദു ഉദ്ഘാടനം ചെയ്തു. ഒ.കെ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി.ടി.എ. ലത്തീഫ്, സി.പി. അബ്​ദുൽ മജീദ്, ഒ.ടി. സുലൈമാൻ, പി.കെ. സൈതൂട്ടി, പി.സി. ജാഫർ, പി.ടി. അഹമ്മദ്‌, ടി.പി. അർഷാദ്, ഡോ. സാലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.