സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി

കൊടുവള്ളി: സൗത്ത് കൊടുവള്ളി ഡിഫൻഡേഴ്​സ്​ ആർട്സ് സ്പോർട്സ് ക്ലബ് വെണ്ണക്കാട് ജി.എം.യു.പി സ്കൂളിന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു നൽകി. അസി. പൊലീസ് കമീഷണർ എൻ.സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ റംസിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.പി. സൈനുൽ ആബിദ്, എ.പി. പ്രശോഭ്, പി.പി. അബ്​ദുറഊഫ്, സി.പി. അബ്​ദുറഷീദ്, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ കെ.യു. അഹമ്മദ് സ്വാഗതവും പി. അബ്​ദുൽ അലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.