ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ഏഴാംമൈലിൽ മീൻലോറി തട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബക്കളത്തെ ഫോട്ടോഗ്രാഫർ നെല്ലിയോട് കലാസമിതിക്കു സമീപത്തെ പുതിയപുരയിൽ രഞ്ജിത്താണ്​ (38) മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ സതേൺ സ്​റ്റീലിനു സമീപമായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ ലോറിയിലെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ബക്കളത്ത് സോപാനം സ്​റ്റുഡിയോ നടത്തിവരുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ലക്ഷ്​മണൻ. മാതാവ്: പ്രേമലത. ഭാര്യ: നിത. മകൻ: നിഫാൻ. സഹോദരങ്ങൾ: രേഷ്മ, പരേതയായ രന്യ. സംസ്കാരം വ്യാഴാഴ്ച. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.