പിണറായി സർക്കാറി​േൻറത്​ തീവ്ര വലതുപക്ഷ ​നിലപാട്​- വി.ഡി. സതീശൻ

കോഴിക്കോട്​: കേന്ദ്ര സര്‍ക്കാറിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുമായാണ്​ പിണറായി വിജയൻ കേരളം ഭരിക്കുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. വർഗീയതക്കെതിരെ യൂത്ത്​ കോൺഗ്രസ്​ സംഘടിപ്പിച്ച 'ഇന്ത്യ യുനൈറ്റഡ്​' പദയാത്രയോടനുബന്ധിച്ച് കടപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനം​ ഉദ്​ഘാടനം ​െചയ്യുകയായിരുന്നു അദ്ദേഹം. സംഘ്​പരിവാറും സംസ്​ഥാന സർക്കാറും തമ്മിൽ ബന്ധമുണ്ട്​. ആലുവയിൽ മൊഫിയ പർവീണി​​ൻെറ മരണവുമായി ബന്ധപ്പെട്ട്​ സമരം ചെയ്​ത മൂന്ന്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ മതംനോക്കി തീവ്രവാദബന്ധം റിമാൻഡ്​ റിപ്പോർട്ടിൽ എഴുതിച്ചേർത്ത പൊലീസാണിത്. സർക്കാറി​ൻെറ കളി കോൺഗ്രസിനോട്​ വേണ്ട. സ്വന്തം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി ജയിലിലിട്ട പിണറായി വിജയന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞാല്‍ ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘ്​പരിവാര്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെയല്ല, ഭൂരിപക്ഷ ഹിന്ദുക്കളെയാണ്. ഹിന്ദു എന്നത്​ മതവും ജീവിതരീതിയുമാണ്​. ഹിന്ദുത്വം എന്നത്​ രാഷ്​ട്രീയ അജണ്ടയാണെന്നും സതീശൻ പറഞ്ഞു. കേരളത്തില്‍ സെമി സംഘ്​പരിവാര്‍ സര്‍ക്കാറാണ് ഭരിക്കുന്നതെന്നും രാജ്യത്ത്​ വര്‍ഗീയതക്കെതിരായ യുവജന മുന്നേറ്റത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ യൂത്ത്​ കോൺഗ്രസ്​ അഖിലേന്ത്യ പ്രസിഡൻറ്​ ബി.വി. ശ്രീനിവാസ് പറഞ്ഞു. യോഗിയുടെ പൊലീസിനെ പോലും പിണറായിയുടെ പൊലീസ് കടത്തിവെട്ടുകയാണെന്ന്​ ചടങ്ങിൽ അധ്യക്ഷത വഹിച്ച ഷാഫി പറമ്പിൽ പറഞ്ഞു. എം.കെ. രാഘവന്‍ എം.പി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ്​ ടി.സിദ്ദീഖ്, ഡി.സി.സി പ്രസിഡൻറ്​ കെ. പ്രവീണ്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളായ രമ്യ ഹരിദാസ് എം.പി, വിദ്യ ബാലകൃഷ്ണന്‍, പുഷ്പലത, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥന്‍, റിജില്‍ മാക്കുറ്റി, എസ്.എന്‍. ബാലു, പ്രേംരാജ്, കെ.എസ്‌.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. ജില്ല പ്രസിഡൻറ്​ ആര്‍. ഷഹിന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.