Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:02 AM GMT Updated On
date_range 18 Dec 2021 12:02 AM GMTപിണറായി സർക്കാറിേൻറത് തീവ്ര വലതുപക്ഷ നിലപാട്- വി.ഡി. സതീശൻ
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുമായാണ് പിണറായി വിജയൻ കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച 'ഇന്ത്യ യുനൈറ്റഡ്' പദയാത്രയോടനുബന്ധിച്ച് കടപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറും സംസ്ഥാന സർക്കാറും തമ്മിൽ ബന്ധമുണ്ട്. ആലുവയിൽ മൊഫിയ പർവീണിൻെറ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മതംനോക്കി തീവ്രവാദബന്ധം റിമാൻഡ് റിപ്പോർട്ടിൽ എഴുതിച്ചേർത്ത പൊലീസാണിത്. സർക്കാറിൻെറ കളി കോൺഗ്രസിനോട് വേണ്ട. സ്വന്തം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി ജയിലിലിട്ട പിണറായി വിജയന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ തിരിഞ്ഞാല്‍ ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘ്പരിവാര്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെയല്ല, ഭൂരിപക്ഷ ഹിന്ദുക്കളെയാണ്. ഹിന്ദു എന്നത് മതവും ജീവിതരീതിയുമാണ്. ഹിന്ദുത്വം എന്നത് രാഷ്ട്രീയ അജണ്ടയാണെന്നും സതീശൻ പറഞ്ഞു. കേരളത്തില്‍ സെമി സംഘ്പരിവാര്‍ സര്‍ക്കാറാണ് ഭരിക്കുന്നതെന്നും രാജ്യത്ത് വര്‍ഗീയതക്കെതിരായ യുവജന മുന്നേറ്റത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് ബി.വി. ശ്രീനിവാസ് പറഞ്ഞു. യോഗിയുടെ പൊലീസിനെ പോലും പിണറായിയുടെ പൊലീസ് കടത്തിവെട്ടുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഷാഫി പറമ്പിൽ പറഞ്ഞു. എം.കെ. രാഘവന്‍ എം.പി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് ടി.സിദ്ദീഖ്, ഡി.സി.സി പ്രസിഡൻറ് കെ. പ്രവീണ്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളായ രമ്യ ഹരിദാസ് എം.പി, വിദ്യ ബാലകൃഷ്ണന്‍, പുഷ്പലത, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ കെ.എസ്. ശബരീനാഥന്‍, റിജില്‍ മാക്കുറ്റി, എസ്.എന്‍. ബാലു, പ്രേംരാജ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. ജില്ല പ്രസിഡൻറ് ആര്‍. ഷഹിന്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story