റസിഡൻഷ്യൽ രീതി ഒഴിവാക്കി എൻ.എസ്​.എസ്​ സപ്​തദിന ക്യാമ്പിന്​ അനുമതി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​നം കാ​ര​ണം മു​ട​ങ്ങി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗം നാ​ഷ​ന​ൽ സ​ർ​വി​സ്​ സ്​​കീം (എ​ൻ.​എ​സ്.​എ​സ്)​ സ​പ്​​ത​ദി​ന ക്യാ​മ്പ്​ ക്രി​സ്​​മ​സ്​ അ​വ​ധി​ക്കാ​ല​ത്ത്​ പ​ക​ൽ സ​മ​യം മാ​ത്ര​മാ​യി ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​യി​ട്ടാ​യി​രി​ക്കും ക്യാ​മ്പ്. നേ​ര​ത്തേ വ​ള​ണ്ടി​യ​ർ​മാ​ർ ഒ​ന്നി​ച്ച് താ​മ​സി​ച്ചു​ള്ള (റ​സി​ഡ​ൻ​ഷ്യ​ൽ) ക്യാ​മ്പാ​ണ്​ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ക്യാ​മ്പ്​ ന​ട​ത്തേ​ണ്ട​ത്. 50 പേ​ര​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​നാ​ണ്​ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. മാ​ർ​ച്ച്​ 31ന​കം സ​പ്​​ത​ദി​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​ൻെറ ഡി​ജി​ലോ​ക്ക​ർ എ​ൻ.​എ​സ്.​എ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. കോ​വി​ഡ്​ വ്യാ​പ​നം കാ​ര​ണം ക​ഴി​ഞ്ഞ​വ​ർ​ഷം എ​ൻ.​എ​സ്.​എ​സ്​ വ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള സ​പ്​​ത​ദി​ന ക്യാ​മ്പ്​ മു​ട​ങ്ങി​യി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.