Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:07 AM GMT Updated On
date_range 18 Dec 2021 12:07 AM GMTറസിഡൻഷ്യൽ രീതി ഒഴിവാക്കി എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനം കാരണം മുടങ്ങിയ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ വിഭാഗം നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) സപ്തദിന ക്യാമ്പ് ക്രിസ്മസ് അവധിക്കാലത്ത് പകൽ സമയം മാത്രമായി നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയായിട്ടായിരിക്കും ക്യാമ്പ്. നേരത്തേ വളണ്ടിയർമാർ ഒന്നിച്ച് താമസിച്ചുള്ള (റസിഡൻഷ്യൽ) ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണം ക്യാമ്പ് നടത്തേണ്ടത്. 50 പേരടങ്ങുന്ന രണ്ടാം വർഷ വിദ്യാർഥി സംഘത്തിനാണ് ക്യാമ്പിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. മാർച്ച് 31നകം സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാറിൻെറ ഡിജിലോക്കർ എൻ.എസ്.എസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ ഉത്തരവ്. കോവിഡ് വ്യാപനം കാരണം കഴിഞ്ഞവർഷം എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സപ്തദിന ക്യാമ്പ് മുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story