പോക്​സോ കേസ്: പിതാവിന് അഞ്ചു വര്‍ഷം തടവ്

കൽപറ്റ: പുൽപള്ളി സ്വദേശിനിയായ പത്തുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിന് അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ചു. കൽപറ്റ അതിവേഗ പോക്‌സോ കോടതി ജഡ്ജി എം.പി. ജയരാജാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരിയായ കുട്ടിയുടെ മൊഴി പ്രകാരം 2020 ജൂണ്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസ് പുൽപള്ളി ഇന്‍സ്‌പെക്ടര്‍ കെ.പി. ബെന്നിയും, സി.പി.ഒ ടോണി മാത്യുവുമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സര്‍ക്കാറിനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.