Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:04 AM GMT Updated On
date_range 12 Feb 2022 12:04 AM GMTപോക്സോ കേസ്: പിതാവിന് അഞ്ചു വര്‍ഷം തടവ്
text_fieldsbookmark_border
കൽപറ്റ: പുൽപള്ളി സ്വദേശിനിയായ പത്തുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിന് അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ചു. കൽപറ്റ അതിവേഗ പോക്സോ കോടതി ജഡ്ജി എം.പി. ജയരാജാണ് ശിക്ഷ വിധിച്ചത്. പരാതിക്കാരിയായ കുട്ടിയുടെ മൊഴി പ്രകാരം 2020 ജൂണ്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസ് പുൽപള്ളി ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നിയും, സി.പി.ഒ ടോണി മാത്യുവുമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. സര്‍ക്കാറിനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story