മലബാർ കലാപത്തെക്കുറിച്ച് തെറ്റായ ധാരണകൾ പരത്തുന്നു -കെ.ഇ.എൻ

നന്മണ്ട: മലബാർ സമരത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മറികടന്നു മാത്രമേ ഫാഷിസത്തിനെതിരായി പോരാടാൻ കഴിയൂവെന്ന് കെ.ഇ.എൻ. താലൂക്ക് ലൈബ്രറി കൗൺസിലിന്റെ മലബാർ കലാപം നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നന്മണ്ട സാംസ്കാരിക നിലയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കെ.ഇ.എൻ. ചരിത്രത്തെ വളച്ചൊടിക്കുകയും കള്ളം സത്യമാണെന്ന നിലയിൽ പ്രചരിപ്പിച്ചുമാണ് ഹിന്ദുത്വ വാദികൾ ജനങ്ങളുടെ മനസ്സിൽ വിഷം കലക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെമിനാർ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് എന്നിവർ സംസാരിച്ചു. വി. സുരേഷ് ബാബു സ്വാഗതവും എം.പി. ജനാർദനൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പടം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ മലബാർ കലാപം സെമിനാറിൽ കെ.ഇ.എൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.