മാവൂർ: ചെറൂപ്പ ഹെൽത്ത് സൻെററിന്റെ ശോച്യാവസ്ഥക്കെതിരെ മുസ്‍ലിം ലീഗ് ശാഖ കമ്മിറ്റി ധർണ നടത്തി. ചെറൂപ്പ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങുക, ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുക, കിടത്തി ചികിത്സ കാര്യക്ഷമമാക്കുക, രോഗികൾക്ക് മെച്ചപ്പെട്ട സേവനം നൽകുക, ആശുപത്രി വളപ്പിലെ റോഡുകൾ നവീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല സെക്രട്ടറി എം.എ. റസാഖ് ഉദ്‌ഘാടനം ചെയ്തു. വാർഡ് ട്രഷറർ കെ. ഉമ്മർഹാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.