കെ.എൻ.എം മർകസുദ്ദഅവ നേതൃശിൽപശാല

ഓമശ്ശേരി: ഹിജാബിന്റെ പേരിൽ വിദ്യാർഥിനികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന നിലപാട് മതേതര ഇന്ത്യക്ക് അപമാനമാണെന്ന് കൊടുവള്ളി ഈസ്റ്റ് മണ്ഡലം കെ.എൻ.എം മർകസുദ്ദഅവ സംഘടിപ്പിച്ച നേതൃശിൽപശാല. കരുത്താണ് ആദർശം കരുതലാണ് കുടുംബം ജില്ല കാമ്പയിനോടനുബന്ധിച്ച് നടന്ന സംഗമം ജില്ല പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എം.പി. മൂസ അധ്യക്ഷതവഹിച്ചു. ശുക്കൂർ കോണിക്കൽ, പി.സി. അബ്ദുറഹിമാൻ കൊടിയത്തൂർ, മുഹമ്മദലി നല്ലളം എന്നിവർ നേതൃത്വം നൽകി. കെ.കെ. റഫീഖ് സലഫി സമാപന പ്രഭാഷണം നടത്തി. എം.കെ. പോക്കർ സുല്ലമി സ്വാഗതം പറഞ്ഞു. ഫോട്ടോ: അടിക്കുറിപ്പ്: കൊടുവള്ളി ഈസ്റ്റ് മണ്ഡലം കെ.എൻ.എം മർകസുദ്ദഅവ നേതൃശിൽപശാല ഓമശ്ശേരിയിൽ ജില്ല പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി ഉൽഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.